Saturday, 7 September 2013

അമ്പിളിമാമനുമുണ്ടല്ലോ ആര്യന്‍ സൂര്യനുണ്ടല്ലോ



അമ്പിളിമാമനുമുണ്ടല്ലോ ആര്യന് സൂര്യനുണ്ടല്ലോ (2)
അമ്പലക്കണ്ണനുമുണ്ടല്ലോ അക്കരമാരനുമുണ്ടല്ലോ
പത്തരമാറ്റിന് താലിയൊരുക്കണതാരാണു
മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

മിഴിതോരേ കാണാന് അഴകുള്ളവനല്ലേ
പുലര്ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ
ഇളമാറിന് കണ്ണും മൊഴിനീളേ തേനും
ഇളനീരിന് കുളിരും ഇളവേനല്പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടിയില്ലേ
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

ഒരു കിണ്ണം പാലില് നിറയുന്നവനല്ലേ
നറുതിങ്കള്ക്കലപോലേ തെളിയുന്നവനല്ലേ
അലനെയ്യും കാറ്റായി തഴുകുന്നവനല്ലേ
ചിരിമുല്ലത്തളിര്മെയ്യില് ചായുന്നവനല്ലേ
വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ
പേരു വിളിച്ചവനല്ലേ ചോരനും അവനല്ലേ
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

1 comment: